പുതു വർഷത്തിൽ പോലീസിനെ കൂടുതൽ ജനകീയമാക്കാനൊരുങ്ങി കാലടി പോലീസ്
കാലടി: പുതു വർഷത്തിൽ പോലീസിനെ കൂടുതൽ ജനകീയമാക്കാനൊരുങ്ങി കാലടി പോലീസ്'
ഡിസംബർ 30-ാം തിയതി കാലടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കാര്യാലയത്തിൽ മേഖലയിലെ വിവിധ റസിഡൻ്റ് അസ്സോസ്സിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ വച്ച് ജനമൈത്രി ജാഗ്രതാ സമിതി രൂപീകരിച്ചു.
പോലീസിൻ്റെ സേവനം ഏറ്റവും വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം കുറ്റകൃത്യങ്ങൾ ജനകീയ സഹകരണത്തോടെ ഇല്ലായമ ചെയ്യുക , മദ്യം മയക്കുമരുന്ന് മുതലായവക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക , ഒറ്റക്കു താമസിക്കുന്ന വയോജനങ്ങൾക്ക് ആവശ്യമായ സംരക്ഷണവും സഹായവും എത്തിക്കുക , ബോധവൽക്കരണ പ്രവർത്തികൾക്കൊപ്പം രക്തദാന ക്യാമ്പുകൾ പോലുള്ളവ സംഘടിപ്പിക്കുക തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് പുതു വർഷത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത്.
മാത്രമല്ല ജനകീയ സമിതി അംഗങ്ങളുടെ സഹകരണത്തോടെ പരമാവധി ഇടങ്ങളിൽ പോലീസ് ബീറ്റ് ഏർപ്പെടുത്തുകയും , പോലീസിൻ്റെ സാന്നിദ്ധ്യം കഴിയുന്നതും എല്ലാ ഇടങ്ങളിലും ഉറപ്പാക്കുക തുടങ്ങി പോലീസിംഗ് കൂടുതൽ ജനകീയമാക്കിക്കൊണ്ട് കുറ്റകൃത്യങ്ങൾക്ക് തടയിടാനുള്ള പരിശ്രമത്തിലാണ് പുതുവർഷത്തിൽ കാലടി പോലീസ്.
വർഷങ്ങൾക്ക് മുൻപുള്ള സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും കാലടി പോലീസ് സ്റ്റേഷനിൽ ഉള്ളത്. രണ്ട് അന്തർ ദേശീയ തീർത്ഥാടന കേന്ദ്രങ്ങളും വാണിജ്യ വ്യവസായ സ്ഥാപനങ്ങളും മലയോര മേഖലകളും ഒക്കെ ഉൾപ്പെട്ട കാലടി പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് സ്റ്റാഫില്ലാതെ ബുദ്ധിമുട്ടുമ്പോഴും ജനകീയ പിന്തുണയോടെ ജനങ്ങൾക്ക് സ്വൈര ജീവിതത്തിനുളള അവസരമൊരുക്കാൻ അശ്രാന്ത പരിശ്രമത്തിലാണ് കാലടി പോലീസ്. കൂടുതൽ സ്റ്റാഫിനെ അനുവദിച്ച് കിട്ടുമെന്ന പ്രതീക്ഷയോടെ !
എസ്. എച് .ഒ. ശ്രീ അനിൽ ടി മേപ്പള്ളി , അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ പി. ആർ ഒ . ശ്രീമതി രാജി , എസ് ഐ ശ്രീ ഷംസു തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും മേഖലയിലെ വിവിധ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ ഭാരവാഹികളും സംസാരിച്ചു
റിപ്പോർട്ടർ: സാജു തറനിലം