"സുരക്ഷിത മാർഗ" ബോധവൽക്കരണം നടത്തി.
അങ്കമാലി : സ്കൂൾ വിദ്യാർത്ഥികളിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കാനും വർദ്ധിച്ചുവരുന്ന അപകടങ്ങളും അതിലൂടെ പൊലിഞ്ഞു പോകുന്ന ജീവിതങ്ങളും നമ്മുടെ അജ്ഞതയുടെയും അവഗണനയുടെയും നേർ ചിത്രങ്ങളാണെന്ന് ഓട്ടോ ,സ്കൂട്ടർ ,കാർ ,ബസ് ഡ്രൈവർമാർ ഉൾപ്പെടുന്ന പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ആയി ആവിഷ്കരിച്ച 'സുരക്ഷിത് മാർഗ്' പദ്ധതിയുടെ ഭാഗമായി അങ്കമാലി ആദം പബ്ലിക് സ്കൂളിൽ റോഡ് സേഫ്റ്റി ക്ലബ്ബിൻറെ ഉദ്ഘാടനം അങ്കമാലി ജോയിൻറ് ആർടിഒ അഭിലാഷ് കെ ബി നടത്തി. കറുകുറ്റി പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ആൽബി വർഗീസ്, കുറ്റൂക്കാരൻ ഗ്രൂപ്പ് പ്രതിനിധി ശ്രീ മുജീബ്, പിടിഎ പ്രസിഡണ്ട് വർഗീസ് കെ ഡി, പ്രിൻസിപ്പാൾ ശ്രീമതി ഷോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
എസ് സി എം എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ കുറ്റൂക്കാരൻ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി ആവിഷ്കരിച്ചത്.