ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ആരാധനാ ട്രസ്റ്റിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനം നടന്നു.



        എറണാകുളം :   കഴിഞ്ഞ 12 വർഷക്കാലമായി എറണാകുളം ജില്ലയിൽ ചെറായി കേന്ദ്രമായി ജീവകാരുണ്യ പ്രവർത്തനം രംഗത്ത് സജീവ സാന്നിധ്യമായ ആരാധനാ ട്രസ്റ്റിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനം നോർത്ത് പറവൂർ ഗസ്റ്റ് ഹൗസ് ഹാളിൽ വച്ച് ബഹുമാനപ്പെട്ട ഫാദർ ജോസ് പുതിയേടത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.അശരണർക്കും അഗതികൾക്കും താങ്ങും തണലുമായി ദൈവം മനുഷ്യ കരങ്ങളിലൂടെ പ്രവർത്തിക്കുന്നു അതിൻറെ ഉത്തമ ഉദാഹരണമാണ് ആരാധനാ ട്രസ്റ്റ് എന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ഫാദർ ജോസ് പുതിയേടത്ത് പറഞ്ഞു.മാത്രമല്ല പാവപ്പെട്ടവർക്കായി ട്രസ്റ്റ് ഏർപ്പെടുത്താൻ പോകുന്ന സൗജന്യ ആംബുലൻസ് സർവീസിനായി വേദിയിൽ വെച്ച് അദ്ദേഹം പതിനായിരം രൂപ വാഗ്ദാനം ചെയ്യുകയുണ്ടായി.തുടർന്ന് ചികിത്സാ സഹായനിധിയുടെ വിതരണ ഉദ്ഘാടനം ചികിത്സാസഹായം വിതരണം ചെയ്തുകൊണ്ട് ഫാദർ ജോസ് പുതിയേടത്ത് നിർവഹിച്ചു.
ജീവകാരുണ്യ സമിതി സെക്രട്ടറി പി പി രാജീവ് സ്വാഗതം ആശംസിച്ച യോഗത്തിൽ സമിതി പ്രസിഡണ്ട് സി ശശി പെരുമ്പടപ്പിൽ അധ്യക്ഷത വഹിച്ചു.
വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ നഗരസഭാ വൈസ് ചെയർമാൻ ശ് എം കെ രാജു നഗരസഭയുടെ പൂർണ്ണപിന്തുണ എല്ലാ കാര്യങ്ങളിലും സമിതിക്ക് വാഗ്ദാനം ചെയ്യുകയുണ്ടായി. തുടർന്ന് ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.യോഗത്തിൽ 200 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി.തുടർന്ന് ആരാധന ട്രസ്റ്റിന്റെ ചെയർമാൻ ശ്രീ കെ ബി വേണുവിനെ വേദിയിൽ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി ഈ ചടങ്ങിൽ ശ്രീ ബാബുവട്ടത്തറ ശ്രീ എം കെ സുകുമാരൻ പാലക്കാട്, ഗിരിജാരാജൻ, ഡോക്ടർ നന്ദൻകോട് കണ്ണൻ , ബിനു ആനാട് , ശ്രീ പ്രമോദ് നെടുമങ്ങാട്, ശ്രീ സാജു തറനിലം ,സി സി സാംബശിവൻ ശ്രീമതി ആരിഫാ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.ശ്രീ ഹരിദാസ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.
    ആരാധനാ ട്രസ്റ്റിന്റെ കീഴിൽ കുടുംബാരോഗ്യ പദ്ധതി സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി  സംസ്ഥാന കമ്മിറ്റി രൂപീകരണം നടന്നു ,സംസ്ഥാന പ്രസിഡണ്ടായി ശ്രീ എം കെ സുകുമാരൻ പാലക്കാട്, വൈസ് പ്രസിഡണ്ട് ശ്രീ സാജു തറനിലം കാലടി ,സെക്രട്ടറി ഡോക്ടർ നന്ദൻകോട് കണ്ണൻ തിരുവനന്തപുരം ,ശ്രീമതി ആരിഫാ മുഹമ്മദ്, ശ്രീ  ബിനു ആനാട് ,ശ്രീ പ്രമോദ് നെടുമങ്ങാട് തുടങ്ങിയവർ ' യോഗം അവസാനിച്ചു.
            റിപ്പോർട്ടർ: സാജു തറനിലം


Comment As:

Comment (0)