വന്യജീവി ആക്രമണങ്ങൾക്കെതിരെ പ്രതിഷേധ നില്പ സമരം നടത്തി. നടത്തി.
കാലടി: മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങൾക്കും കാർഷിക മേഖലയുടെ തകർച്ചയ്ക്കും പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ട്വൻ്റി 20 പാർട്ടി ആങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലീശ്വരത്ത് പ്രതിഷേധ നില്പ് സമരം നടത്തി.
ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ സമരം ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത രീതിയിലോ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചോ വന്യമൃഗങ്ങളെ തടയണമെന്നും ഭക്ഷണവും വെള്ളവും വനത്തിൽ തന്നെ നല്കാൻ സംവിധാനമൊരുക്കണമെന്നും അഡ്വ .ചാർളി പോൾ പറഞ്ഞു. വന്യമൃഗങ്ങൾ പെരുകിയ സാഹചര്യത്തിൽ 1972 ലെ വന നിയമത്തിൽ ഭേദഗതി വരുത്തണം. വന്യമൃഗങ്ങൾ മനുഷ്യവാസ മേഖലയിൽ അതിക്രമിച്ച് കയറി ജനങ്ങളെ വേട്ടയാടുമ്പോൾ കേരള സർക്കാർ നിസ്സംഗത വെടിഞ്ഞ് നടപടികൾ സ്വീകരിക്കണം. ജനങ്ങൾ ഭീതിയിലും ദുരിതത്തിലുമാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങാനോ കൃഷി ചെയ്യാനോ സാധിക്കുന്നില്ല. കൃഷിയിറക്കാനാ കാതെ കടം പെരുകി, ജപ്തി നടപടി നേരിടുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതിനെല്ലാം ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് അഡ്വ ചാർളി പോൾ പറഞ്ഞു.
അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷനായി. ഫ്രാൻസീസ് കല്ലൂക്കാരൻ, ജോസഫ് പടയാട്ടിൽ, ആൻ്റണി മണ്ണായൻ, റിജു മലയാറ്റൂർ, പോളച്ചൻ താണിക്കപ്പറമ്പിൽ, ജോസ് കോനൂരാൻ, വിൽസൺ വർഗ്ഗീസ്, ജോൺസൺ വടക്കേവീട്ടിൽ , അംബിക സഹദേവൻ, സോജ ജോസഫ് എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് തല വാർഡു കമ്മിറ്റികൾ രൂപീകരിക്കാനും കൺവെൻഷനുകൾ നടത്താനും ഗൃഹസന്ദർശനങ്ങൾ നടത്താനും തീരുമാനിച്ചു. പഞ്ചായത്തുകളിൽ പാർട്ടി ഓഫീസുകൾ തുറക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ അവാർഡുകൾ നല്കി ആദരിക്കും.