മുനമ്പത്ത് രാപകൽ സമരം ജനുവരി 20 ന്
കൊച്ചി: മുനമ്പം ഭൂസമരത്തിൻ്റെ നൂറാം ദിവസമായ ജനുവരി 20 തിങ്കളാഴ്ച രാവിലെ 11 മുതൽ 22 ചൊവ്വ രാവിലെ 11 വരെ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS ൻ്റെ നേതൃത്വത്തിൽ മുനമ്പത്ത് രാപകൽ സമരം നടത്തും.
കെ. സി ബി സി വൈസ് പ്രസിഡൻ്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സമരം ഉദ്ഘാടനം ചെയ്യും.
വിവിധ സഭകളെ പ്രതിനിധീകരിച്ച് ബിഷപ് റൈറ്റ് .റവ. ഡോ. അബ്രോസ് പുത്തൻവീട്ടിൽ, ആക്ട്സ് പ്രസിഡൻ്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി ജോർ ജ് സെബാസ്റ്റ്യൻ,യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത,ബിഷപ്പ് മാത്യൂസ് മോർ സിൽ വോസസ്, ബിഷപ്പ് റവ.മോഹൻ മാനുവൽ, വെരി റവ ഡോ സി എ വർഗ്ഗീസ്, സി.ബി.സി ഐ ലെയ്റ്റി സെക്രട്ടറി ഷെവ.വി. സി. സെബാസ്റ്റ്യൻ, മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ,റവ. ജെ ജയരാജ്, റവ പാസ്റ്റർ ജോൺ . പാസ്റ്റർ ഡോ. ടെന്നിസൺ ജേക്കബ്, ആക്ട്സ് സെക്രട്ടറിമാരായ കുരുവിള മാത്യൂസ് അഡ്വ. ചാർളി പോൾ, സീറോ മലബാർ പ്രോലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ് , മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികളായ ജോസഫ് റോക്കി , ബെന്നി കുറുപ്പശ്ശേരി, ജോർജ് ഷൈൻ എന്നിവർ പ്രസംഗിക്കും. ഏതെങ്കിലും ഒരു
സമുദായ പ്രശ്നമെന്ന നിലയിലല്ല, മറിച്ച് മാനുഷിക പ്രശ്നമെന്ന നിലയിലാണ് ആക്ട്സ് ഇതിൽ ഇടപെട്ടിരിക്കുന്നത്