മുതിർന്ന മാധ്യമ പ്രവർത്തകനും, കോം ഇന്ത്യ – കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ രക്ഷാധികാരിയുമായ ആർ ഗോപി കൃഷ്ണൻ അന്തരിച്ചു
363
മെട്രോ വാർത്ത ചീഫ് എഡിറ്റർ ആയിരുന്നു. കോട്ടയത്തെ സ്വവസതിയിൽ വെച്ചാണ് അന്ത്യം. എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. അതിൻ്റെ ഭാഗമായി കെ.സി സെബാസ്റ്റ്യൻ സ്മാരക അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിരുന്നു.
ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ‘ഡെ’ എഡിറ്ററുമായിരുന്നു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അംഗീകരിച്ച കോം ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഗ്രീവിയൻസ് കൗൺസിൽ അംഗമാണ്.
മിഷൻ ന്യൂസ് ഓൺലൈനിന്റെ
ആദരാഞ്ജലികൾ...