കനത്ത മഴയിൽ പോത്തുകൾ ഒഴുക്കിൽ പെട്ടു.


  കാലടി: കാലടി പഞ്ചായത്ത് 5ാം വാർഡിൽ കുറ്റ്യാ ലിക്കൽ തോട് നിറഞ്ഞ് ഒഴുകി സമീപ പ്രദേശങ്ങളിൽ വെള്ളം കയറി, പാടത്ത് കെട്ടിയിരുന്ന തൊഴുത്തുങ്ങൽ പടവിൽ ചന്ദ്രന്റെ ഒരു എരുമയും 3 പോത്തുകളും ഒഴുക്കിൽ പെട്ടു. 
     അങ്കമാലി അഗ്നി രക്ഷ നിലയത്തിൽ നിന്നും അസി: സ്റ്റേഷൻ ഓഫീസർ എൻ.ജിജി യുടെ നേതൃത്വത്തിൽ കെ.എം.അബ്ദുൽ നസീർ , പി.ആർ.സജേഷ്, അഖിൽ ദാസ് , ബെന്നി അഗസ്റ്റിൻ , റൈസൺ, സുനിൽ കുമാർ, സിവിൽ ഡിഫൻസ് വോളന്റിയർ മാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. സജേഷ്, അഖിൽ ദാസ് എന്നിവർ ലൈഫ് ബോയയുമായി ഏകദേശം  ഇരുപത് അടിയോളം ആഴമുള്ള നല്ല ഒഴുക്കുള്ള തോട്ടിൽ ഇറങ്ങി നാട്ടുകാരുടെ കൂടി സഹായത്തോടെ പോത്തുകളെ സുരക്ഷിതമായി കരക്കെത്തിച്ചു. രാത്രി ഒരു മണിക്ക് ശേഷമാണ് തോട് കവിഞ്ഞൊഴുകി വെള്ളം പറമ്പിലേക്ക് കയറിയതെന്നാണ് സമീപ വാസികൾ പറഞ്ഞത്.


Comment As:

Comment (0)