പാണ്ടുപാറയില്‍ കാട്ടാനക്കൂട്ടം വന്‍ ക്യഷി നാശം വിതച്ചു

 

അയ്യമ്പുഴ പഞ്ചായത്തിലെ പാണ്ടുപാറയില്‍ കാട്ടാനക്കൂട്ടം വന്‍ ക്യഷി നാശം വിതച്ചു. പാണ്ടുപാറ പള്ളിക്ക് സമീപം വാഴപ്പിള്ളി വീട്ടില്‍ ജോയി, പാലാട്ടി അന്തോണി എന്നിവരുടെ വാഴത്തോട്ടവും, റബ്ബര്‍ മറ്റ് കാര്‍ഷിക വിളകള്‍ എന്നിവയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടാനകള്‍ ഇറങ്ങി പൂര്‍ണ്ണമായും നശിപ്പിച്ചത്. ക്യഷി നാശം സംഭവിച്ച സ്ഥലം റോജി എം. ജോണ്‍ എം.എല്‍.എ സന്ദര്‍ശിച്ചു. എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ക്യഷിനാശം സംഭവിച്ചതിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ വനം വകുപ്പ ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. മലയാറ്റൂര്‍, അയ്യമ്പുഴ പഞ്ചായത്തിലെ വന്യജീവി ആക്രമണം സംബന്ധിച്ച് നിരവധി തവണ നിയമസഭയ്ക്ക് അകത്തും പുറത്തും ശബ്ദമുയര്‍ത്തിയിട്ടും വേണ്ടുന്ന നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും, ക്യത്യമായ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടി സംഘടിപ്പിക്കുമെന്നും റോജി എം. ജോണ്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
മുന്‍ എം.എല്‍.എ പി.ജെ. ജോയ്, ജില്ലാ പഞ്ചായത്തംഗം അനിമോള്‍ ബേബി, ബ്ലോക്ക് പഞ്ചായത്തംഗം ബിജു കാവുങ്ങ, കാലടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സാംസണ്‍ ചാക്കോ, അയ്യമ്പുഴ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് കെ. ഒ. വര്‍ഗ്ഗീസ് മലയാറ്റൂര്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് പോള്‍സണ്‍ കാളാംമ്പറമ്പില്‍ എന്നിവരും എം.എല്‍.എയോടൊപ്പം  സ്ഥലം സന്ദര്‍ശിച്ചു.


Comment As:

Comment (0)