അങ്കമാലി ശ്രീ ഗണേശോത്സവം ചരിത്രം കുറിക്കുന്നു. നാട് ഉത്സവ ലഹരിയിൽ,
അങ്കമാലി: അങ്കമാലി നഗരവും ഗ്രാമങ്ങളും ഉത്സവ ലഹരിയിലേക്ക് ലയിക്കുന്ന ചരിത്രപരമായ ശ്രീ ഗണേശോത്സവത്തിന് തുടക്കം കുറിച്ചു, ശ്രീ വിനായക ചതുർത്ഥിയോടനുബന്ധിച്ച് വിശ്വമെമ്പാടും ആഘോഷിക്കപ്പെടുന്ന ശ്രീ ഗണേശോത്സവം ഇക്കുറി അങ്കമാലിയിൽ നടത്തപ്പെടുന്നത് ഗണേശോത്സവസ്റ്റിൻ്റെയും ശിവസേനയുടെയും സഹകരണത്തോടെ എല്ലാ ജനങ്ങളും കൈകോർത്തുകൊണ്ടാണ് "ലോകാ സമസ്താ, സുഖിനോ ഭവന്തു: എന്ന ഉദാത്തമായ ഭാരതീയ സങ്കല്പം മുൻനിർത്തി സമസ്ത വിഭാഗജനസമൂഹവും ലോകമെമ്പാടും ഗണേശോത്സവം ആഘോഷിക്കുമ്പോൾ അങ്കമാലിയും ഈ ഉത്സവത്തിൽ പങ്കുചേരുകയാണ്, സർവ്വ ജന ജീവജാലങ്ങളുടെയും ദുഖങ്ങൾക്കും ദുരിതങ്ങൾക്കും ശമനമുണ്ടാകാനും വ്യക്തിവികാസത്തോടൊപ്പം ലോകനന്മയും സാധ്യമാകുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഈ ഉത്സവം 2022- ആഗസ്റ്റ് 31 മുതൽ സെപ്തംബർ 1, 2, 3, വരെയുള്ള ദിവസങ്ങളിലാണ് നടക്കുന്നത്,, ആഗസ്റ്റ് 31, വിനായക ചതുർത്ഥി ദിനത്തിൽ അങ്കമാലി കിടങ്ങുർ ദേവസ്ഥാനം ശ്രീ ആദിപരാശക്തിമാരിയമ്മൻ വിഷ്ണുമായ ക്ഷേത്രം മഠാധിപതി, ആചാര്യശ്രേഷ്ഠൻ ശ്രീമത്, എം: ബി: മുരുകൻ അവർകളുടെ കാർമികത്വത്തിൽ ഗണപതി ഹോമത്തിന് ശേഷം ഗണപതിവിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടർന്നു പ്രശസ്ത സെലിബ്രിറ്റി' മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീ രഞ്ചു രഞ്ചിമാർ ഭദ്രദീപം തെളിയിച്ച് അങ്കമാലി മണ്ഡലത്തിലെ തുറവൂരിൽ തുടക്കം കുറിക്കുന്നു. സെപ്തംബർ 3-)0 തീയതി രാവിലെ 11, മണിക്ക് വിഗ്രഹം വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾ ഉച്ചക്ക് 1.30 യോടെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ എത്തിച്ചേരുകയും അന്നദാനത്തിന് ശേഷം ഗണേശോത്സവ ട്രസ്റ്റ് പ്രസിഡൻ്റ് ശ്രീ സജി തുരുത്തി കുന്നേൽ അധ്യക്ഷനായുള്ള സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്ത് എല്ലാ വിഗ്രഹങ്ങളും സമന്വയിപ്പിച്ച് ഘോഷയാത്ര, നിമജ്ജനത്തിനായ് പുതുവയ്പ്പ് ശ്രീ സുബ്രമണ്യ ക്ഷേത്രാങ്കണ ദർശനമായുള്ള കടലിൽ നിമജ്ജന ചടങ്ങ് നടത്തുന്നതായിരിക്കും അങ്കമാലി ഗണേശോത്സവ ചടങ്ങുകൾക്ക് നേതൃത്യം നൽകാൻ ശ്രീമതി സുമി സനലിനെ പ്രസിഡൻ്റായും ശ്രീമതി സിന്ധു പ്രസാദിനെ സിക്രട്ടറിയായും ശ്രീ ജിജോ ട്രഷറായും വിപുലമായ സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്