അങ്കമാലി നഗരസഭെ ചെയർമാനായി കോൺഗ്രസിലെ മാത്യു തോമസ് തെരെഞ്ഞടുക്കപ്പെട്ടു.

അങ്കമാലി : അങ്കമാലി നഗരസഭ ചെയർമാനായി കോൺഗ്രസിലെ മാത്യു തോമസ് തെരഞ്ഞെടുക്കപ്പെട്ടു . എൽ ഡി എഫിലെ ടി വൈ ഏല്യാസായിരുന്നു എതിർ സ്ഥാനാർത്ഥി . 30 അംഗ കൗൺസിലിൽ മാത്യു തോമസിന് 17 വോട്ടും എതിർ സ്ഥാനാർത്ഥി ടി വൈ ഏല്യാസിന് 9 വോട്ടും ലഭിച്ചു . യു ഡി എഫ് 15 അംഗങ്ങളും എൽ ഡി എഫ് 10 അംഗങ്ങളും സ്വതന്ത്രർ മൂന്ന് , ബി ജെ പി 2 എന്നിങ്ങനെയാണ് കക്ഷി നില . സ്വതന്ത്രനായ വിൽസൻ മുണ്ടാടൻ തെരഞ്ഞെടുപ്പ് കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ല . എൽ ഡി എഫിലെ ലേഖ മധു യോഗത്തിൽ എത്തുവാൻ വൈകിയതു മൂലം പങ്കെടുക്കുവാൻ കഴിഞ്ഞില്ല . ബിജെപിയിലെ രണ്ട് അംഗങ്ങൾ ആർക്കും വോട്ട് ചെയ്തില്ല


Comment As:

Comment (0)