കെ.ടി.ബെന്നിക്ക് സ്വീകരണം നൽകി


കറുകുറ്റി : ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്രികനായി നടന്ന  ശ്രീ കെ ടി ബെന്നിക്ക്  യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും യൂണിറ്റി ഇന്ത്യ മാപ്പ് ലൈറ്റനിങ്ങും നടത്തി. കെപിസിസി നിർവാഹക സമിതി അംഗം ശ്രീ പി ജെ ജോയ് ഉദ്ഘാടനം ചെയ്തു.
 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിപി സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കെ പി പോളി,കെ പി അയ്യപ്പൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തോമസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു തെക്കേക്കര, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി ബാബു സാനി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ഡോൺ പടുവൻ, ഡൈമീസ്  ഡേവിസ്,വൈസ് പ്രസിഡന്റ് ജസ്റ്റിൻ ജോസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് എ ഡി പോളി, റോയി ഗോപുരത്തിങ്കൽ, ജോയ് സി എ, ഷാന്റോ ചിറ്റിനപ്പിള്ളി, ജയ്സൺ വിധയത്തിൽ, ഡൈസൺ കോയിക്കര, ജോപ്പോൾ ജോസ്, നിതിൻ ജോണി, ശ്രീവത്സൻ വെളിയമത്ത്, ജോസഫ് കാച്ചപ്പിള്ളി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു


Comment As:

Comment (0)