ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു
141
ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരമിക്കലിനെ കുറിച്ച് പങ്കുവച്ചത്. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലേവര്‍ കപ്പാകും അവസാനമല്‍സരം.20 ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ സ്വിസ് ഇതിഹാസം വിരമിക്കുന്നത് 41ാം വയസിലാണ്. മൂന്നുവര്‍ഷമായി പരുക്ക് അലട്ടുന്നുവെന്ന് ഫെഡറര്‍. തിരിച്ചുവരവിന് ആത്മാര്‍ഥമായി ശ്രമിച്ചെന്നും ഫെഡറര്‍.
’41 വയസ്സായി. 24 വർഷത്തെ കരിയറിനിടെ 1500ലധികം മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. ഞാൻ സ്വപ്നം കണ്ടതിലും കൂടുതൽ ഉദാരമായാണ് ടെന്നീസ് എന്നോട് പെരുമാറിയത്. എന്റെ മത്സര ജീവിതം അവസാനിപ്പിക്കാൻ സമയമായെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു’ -ഫെഡർ ട്വിറ്ററിൽ പറഞ്ഞു.