വൈറലായി ഇതാ ഒരു ‘വിമാന ഗോള്‍’- വീഡിയോ
139
കാൽപന്തുകളിയുടെ ആവേശവും ആരവും ലോകമെങ്ങും പടർന്നു പന്തലിച്ചിരിക്കുകയാണ്.ഒരു ഫുട്‌ബോള്‍ ആരാധകന്‍ പേപ്പര്‍ വിമാനം പറത്തി ‘ഗോള്‍ അടിക്കുന്ന’ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഈ വര്‍ഷം ജൂണില്‍ യുവേഫ നാഷണല്‍ ലീഗില്‍ ജര്‍മ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിനിടെ, ഗ്യാലറിയിലുള്ള ഒരു ഫുട്‌ബോള്‍ ആരാധകന്‍ കടലാസ് വിമാനം പറത്തുന്ന പഴയ ദൃശ്യമാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. താരങ്ങള്‍ക്ക് ഇടയിലേക്ക് പറത്തിവിടുന്ന കടലാസ് വിമാനം കാറ്റില്‍ ആടിയുലഞ്ഞ് ഒടുവില്‍ ഗോള്‍ പോസ്റ്റില്‍ കയറുന്ന അതിശയിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീണ്ടും സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കിയത്. 25 സെക്കന്‍ഡ് നീട്ടുനില്‍ക്കുന്നതാണ് ദൃശ്യം.