സഞ്ജു സാംസണ്‍ ഇന്ത്യ എ ടീം ക്യാപ്റ്റൻ
128
ന്യൂഡൽഹി: ന്യൂസീലന്‍ഡ് എയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നയിക്കും.മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 22നാണ് ആരംഭിക്കുക. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
സെപ്തംബര്‍ 22, 25, 27 തീയതികളിലാണ് മത്സരങ്ങള്‍. സഞ്ജു നായകനാവുമ്പോൾ ആന്ധ്ര താരം കെ എസ് ഭരത് വിക്കറ്റ് കീപ്പറാവും. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, കുല്‍ദീപ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ താരങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.