ഡോക്ടർ: ഷാഹുൽ ഹമീദിന് ലോക റിക്കാർഡ് പുരസ്കാരം

കണ്ണൂർ: വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത ചരിത്രപരമായ മാതൃക സൃഷ്ടിച്ച് കേരളത്തിന് അഭിമാനകരമായ ഡോ, ഷാഹുൽ ഹമീദ്, സംസ്ഥാന ഗവർണറിൽ നിന്ന് ലോക റിക്കാർഡ് പുരസ്കാരം ഏറ്റുവാങ്ങി.വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ ലഭിച്ചതിനലാണ് അദ്ദേഹം ഈ റെക്കോർഡിന് അർഹനായത്.രാജ് ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീ ഷാഹുൽ ഹമീദിൻ്റെ വിദ്യാഭ്യാസ രംഗത്തെ സംഭാവനകളും ജീവകാരുണ്യ പ്രവർത്തനങ്ങളെയും എടുത്ത് പറത്ത് ഗവർണർ പ്രശംസിക്കുകയുണ്ടായി, കേരളത്തിലെ ആദ്യത്തെ ഏവിയേഷൻ കോളേജിൻ്റെ സ്ഥാപകനെന്ന നിലയിലും ഈ രംഗത്ത് നിരവധി യുവതീ യുവാക്കളെ പരിശീലിപ്പിച്ചെടുക്കുകയും അവരിൽ പലരും ലോകത്തിൻ്റെ ഏതു ഭാഗത്ത് ചെന്നാലും ഈ രംഗത്ത് ജോലി ചെയ്യുന്നതും കേരളത്തിന് അഭിമാനകരമായ ഒന്നാണ്, കോവിഡ് കാലത്ത് ഉൾപ്പെടെ വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്കായ് സ്ഥിരമായ് നിത്യോപയോഗ വസ്തുക്കളും വസ്ത്രങ്ങളും മരുന്നുല്പന്നങ്ങളും എത്തിച്ചു നൽകിയതും രോഗികൾക്ക് ചികിത്സാ സഹായങ്ങളും തുടർച്ചയായ് നല്കി കൊണ്ടിരുന്നതും ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ടതാണ്, ശ്രീ ഷാഹുൽ ഹമീദിൻ്റെ സേവനം കേരളത്തിൽ മാത്രം ഒതുക്കാതെ അത് ലോകമൊട്ടാകെ ഉയരട്ടെയെന്നുള്ള ആശംസയും ഗവർണർ നല്കയുണ്ടായി


Comment As:

Comment (0)