എ.ഐ.എസ്.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആദം പബ്ലിക്ക് സ്കൂളിലെ കുട്ടികളെ MJWU ന്റെ നേതൃത്വത്തിൽ അവാർഡ് നല്കി ആദരിച്ചു

അങ്കമാലി: ഈ വർഷത്തെ എ.ഐ.എസ്. എസ്. ഇ പരീക്ഷയിൽ ആദം പബ്ലിക്ക് സ്കൂൾ 100% വിജയം കൈവരിച്ചു. കുമാരി ക്യാരൻ ജോൺ 98% മാർക്കോടു കൂടി  എല്ലാ വിഷയങ്ങൾക്കും A1 കരസ്ഥമാക്കി. 92% മാർക്കോടു  കൂടി ഫ്ലാവിയോ ജോർജ് ഉം 91% മാർക്കോടു കൂടി  റ്റി യു. നന്ദു കൃഷ്ണയും ഉന്നത വിജയം
കരസ്ഥമാക്കി. 85% കുട്ടികൾ ഡിസ്റ്റിംങ് ക്ഷനോടു കൂടി പരീക്ഷയിൽ മികവ് പുലർത്തി.
മീഡിയ ആന്റ് ജേർണി ലിസ്റ്റ് വർക്കേഴ്സ് യുണിയന്റെ അഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നെ സ്ക്കൂളിൽ വച്ചു നടന്ന് ചടങ്ങിൽ കുട്ടികൾക്ക് അവാർഡ് കൈമാറി.സ്കൂൾ ഡയറക്ടർ സന്തോഷ് ബെഹന്നാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ MJWU  ന്റെ സംസ്ഥാന പ്രസിഡന്റ് അജിത ജയ് ഷോർ അവാർഡുകൾ വിതരണം ചെയ്തു
MJWU ന്റെ സംസ്ഥാന ട്രഷറർ നിപുൺ ജോയ് ,പ്രിൻസിപൾ             ഡോ: ഷേർളി തോമസ്, പോഗ്രാം കോഡിനേറ്റർ ഷോയി വർഗ്ഗീസ്, പി.റ്റി.എ. എക്സ്ക്യൂട്ടിവ് ജോയിസി ജെഫിൻ MJWU ന്റെ സംസ്ഥാന കമ്മിറ്റി അംഗം അജികുമാർ , ജില്ല പ്രസിഡന്റ് അജയകുമാർ, ജില്ല സെക്രട്ടറി റഷീദ് മല്ലശ്ശേരി , ജില്ല ട്രഷറർ സാജു . ജോയിന്റ സെക്രട്ടറി രാജി അജികുമാർ , അനു കൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുമാരി അനീറ്റ മാർട്ടിന്റെ  നന്ദി പ്രകാശനത്തോടെ  ചടങ്ങ് അവസാനിച്ചു


Comment As:

Comment (0)