മയക്കുമരുന്നിനെതിരെ നിയമം കൂടുതൽ കർശനമാക്കണം ജനകീയ സദസ്സ്
കൊച്ചി:
ലോകം ഇന്ന് നേരിടുന്ന ഏറ്റവുംവലിയ വിപത്തായി മയക്കുമരുന്നിന്‍റെ ഉദ്പാദനവും വിപണനവും ഉപഭോഗവും മാറിക്കഴിഞ്ഞുവെന്നും തലമുറകളെത്തന്നെ ഇല്ലാതാക്കാന്‍ ശക്തമായ രാസലഹരി ഏത് നശീകരണ ആയുധത്തെക്കാള്‍ ദുരന്തം വിതയ്ക്കുന്നുണ്ടെന്നും ഇതിന്‍റെ ക്രയവിക്രയം നടത്തുന്നവരെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം ഇന്ത്യയില്‍ ഉണ്ടാകേണ്ടതിന് കാലം ഏറെ വൈകിയെന്നും ഇന്ത്യൻ ഹ്യൂമൻ റൈറ്റ് മൂവ്മെന്റ് സംഘടിപ്പിച്ച ജനകീയ സദസ് അഭിപ്രായപ്പെട്ടു .
ബാല്യം പിന്നിടാത്ത സ്വന്തം മകനെപ്പോലും മയക്കുമരുന്ന് വിപണനത്തിന് ഉപയോഗിക്കുന്നുവെന്നത് വളരെ ഞെട്ടിക്കുന്നതാണ്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള അവബോധനങ്ങള്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. സ്കൂളുകളിലും കലാലയങ്ങളിലും അദ്ധ്യാപകരുടെ വിജിലസ് സെല്ലുകള്‍ ഈ ലക്ഷ്യത്തോടെ ജാഗ്രതാപൂര്‍വ്വം പ്രവര്‍ത്തിക്കണം. തങ്ങളുടെ മക്കളിലുണ്ടാവുന്ന മാറ്റങ്ങളെ കരുതലോടെ വീക്ഷിക്കുവാന്‍ മാതാപിതാക്കളും നിതാന്ത ശ്രദ്ധ പുൂലര്‍ത്തണമെന്നും സദസ്സിൽ അഭിപ്രായമുയർന്നു.
ആലപ്പുഴ മുൻ എംപി ഡോ: മനോജ് കുരിശിങ്കൽ ജനകീയ സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്‍റ് ഫെലിക്സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു.
എഴുത്ത് മാസിക പത്രാധിപര്‍ ഫാ. ബിനോയ് ജേക്കബ് പിച്ചളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ രാധാകൃഷ്ണൻ നായർ, കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ചാർളി പോൾ, വരാപ്പുഴ അതിരൂപത യുവജന ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി, ഗ്രാന്‍റ് മസ്ജിദ് ഇമാം എം പി ഫൈസല്‍ അസ്ഹരി, മുന്‍ കോളേജിയേറ്റ് എജ്യൂക്കേഷന്‍ ഡി ഡി ഡോ. എല്‍സമ്മ ജോസഫ് അറക്കല്‍, കെ സി വൈഎം പ്രസിഡന്‍റ് രാജീവ് പാട്രിക്, ടി സി സുബ്രഹ്മണ്യന്‍, ജോര്‍ജ്ജ് കാട്ടുനിലത്ത്, പി എ ഷാനവാസ്, ഡോ. ബാബു ജോസഫ്,, അഡ്വ. ടോമി മാത്യൂ, കെ കൃഷ്ണകുമാര്‍, കെ ഡി മാര്‍ട്ടിന്‍, മുഹമ്മദ് സാദിക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.