വൈറ്റില ഹബ്ബ്, പ്രമാദം തന്നെ, പക്ഷെ മൊബെൽ ചാർജിംഗിനായ്, ഒരു വഴിയില്ല, യാത്രക്കാരെ പരിഹസിച്ച്, അധികൃതർ

കൊച്ചി: കൊച്ചിയിലെ പ്രധാന യാത്രാ ശ്രേണിയിൽപ്പെട്ട വൈറ്റില ഹബ്ബ് കോടികൾ മുടക്കി നിർമിച്ചിട്ടും ദൈനം ദിനം രാജ്യത്തിൻ്റെ പല ഭാഗത്ത് നിന്നും നിരവധി യാത്രക്കാരും വാഹന ജീവനക്കാരും വന്നു ചേരുന്ന ഇവിടെ ഇക്കാലത്ത് മറ്റ് ആവശ്യങ്ങൾ പോലെ അത്യന്താപേക്ഷിതമായ മൊബെൽ ചാർജിംഗിനായി, ഒരു സംവിധാനവുമില്ലാതെ എല്ലാവരും വലയുകയാണ് ഒരു ദീർഘ ദുര യാത്രികൻ ഹബ്ബിലെ ചുമതലക്കാരനോട് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ പരിഹസിക്കുന്ന മറുപടിയാണ് നൽകിയത് അവിടെയുള്ള മറ്റ് സൗകര്യങ്ങളെ കറവപശുവായി കരുതുന്ന ചില ഹബ്ബ് ജീവനക്കാരുണ്ട്, ചില കച്ചവട സ്ഥാപനങ്ങൾ അമ്പതും നൂറും രുപ വീതം വാങ്ങിയാണ് മൊബൈൽ ചാർജ് ചെയ്തു നൽകുന്നത്, യാത്രാ ക്കാരൻ്റെ അടിസ്ഥാന ആവശ്യങ്ങൾ നടപ്പിലാക്കി കൊടുക്കാതെ സാമൂഹ്യ വിരുദ്ധർക്ക് മതിയായ സൗകര്യം ഒരുക്കി കൊടുക്കാൻ മത്സരിക്കുന്ന ചില ജീവനക്കാർ ഉണ്ടെങ്കിലും, ന്യായമായ അടിസ്ഥാന ആവശ്യങ്ങൾ നടപ്പിലാക്കേണ്ട ഹബ്ബ് അധികൃതർ ജനങ്ങളുടെ അവകാശങ്ങൾക്കെതിരെ മുഖം തിരിക്കുകയാണ് അതും പരിഹസിച്ചു കൊണ്ട്


Comment As:

Comment (0)