വുമൺ വർക്കേഴ്സ് കോൺഗ്രസിൻ്റെ അന്താരാഷ്ട്ര വനിതാ ദിനാചരണവും ലഹരി വിരുദ്ധ കൂട്ടായ്മയും നടത്തി

 

കൊച്ചി: നാഷണൽ വുമൺ വർക്കേഴ്സ് കോൺഗ്രസിൻ്റെ  ആഭിമുഖ്യത്തിൽ അന്താ രാഷ്ട്ര വനിതാ ദിനാചരണവും മദ്യ- ലഹരിവ്യാപനത്തിനെതിരേ വിദ്യാർത്ഥികളുടേയും യുവാക്കളുടേയും ഇടയിൽ വ്യാപകമായ ബോധവൽക്കരണം നടത്തുന്നതിന് ലഹരി വിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു.  

പ്രസിഡൻ്റ് എം സുനിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അന്താരാഷ്ട്ര വനിതാ ദിനാചരണം റാക്കോ (റെസിഡൻ്റ്സ് അസോസിയേഷൻ കോ- ഓർഡിനേഷൻ കൗൺസിൽ) സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു .

ലഹരി വിരുദ്ധ കൂട്ടായ്മ കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായ ക്ലാര ജോർജ്ജ് , കെ പുഷ്പലത, തുളസി രാജേഷ് , ജൂലി ഒല്ലൂർ, മിനി മോഹൻ , ലത അച്ചൻകുഞ്ഞ് , ഖദീജ സാദിക്ക്, മാഗി ആൻ്റണി എന്നിവർ നേതൃത്വം നൽകി.

 


Comment As:

Comment (0)