പിണറായി വിജയനെ അങ്കമാലിയിൽ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

പിണറായി വിജയനെ അങ്കമാലിയിൽ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ  ഇല്ലാത്ത വകുപ്പുകൾ എല്ലാം ചുമത്തി ജയിലിൽ അടയ്ക്കാൻ ശ്രമിച്ച  പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരയാംപറമ്പിൽ പന്തം കൊളുത്തി പ്രകടനം നടത്തി. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും അമിതഭാരം സാധാരണക്കാരായ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴും അതിനെതിരെ പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അത്തരം രീതിയുമായി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെങ്കിൽ  അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട്  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി അയ്യപ്പൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിപി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ഡോൺപടുവൻ,ഡയമീസ് ഡേവിസ്, റോയി ഗോപുരത്തിങ്കൽ, ജിജോ പോള് , ജയ്സൺ വിധയത്തിൽ, ജിജോ മണിയൻകുഴി,ജോപ്പോൾ ജോസ്, ജോസഫ് കാച്ചപ്പള്ളി, ഡൈസൻ കോയിക്കര,ജേക്കബ് കൂരൻ, സുഭീഷ് മറ്റപള്ളി, നിതിൻ ജോണി, ശ്രീവത്സൻ വെളിയമ്മത്ത് തുടങ്ങിയവർ പങ്കെടുത്തു


Comment As:

Comment (0)