സാന്ദ്രയ്ക്ക് ഇത് ചരിത്രവിജയം

അങ്കമാലി : ഇത് ചരിത്ര വിജയം  മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെപള്ളിയങ്ങാടി ഭാഗത്ത് താമസിക്കുന്ന കോനുക്കുടി വീട്ടിൽ ജോബിയുടെയും നിവ്യയുടെയും മകൾ സാന്ദ്ര ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200  ൽ 1198 മാർക്ക് നേടി ഉജ്ജല വിജയം കരസ്ഥമാക്കി. പിതാവ് ശ്രീമൂലനഗരം രജിസ്റ്റർ ഓഫീസിലെ യു ഡി ക്ലാർക്ക് ആണ്  അമ്മകറുകുറ്റി പഞ്ചായത്തിലെ ഓവർസിയർ ആണ്  കാലടി ബ്രഹ്മാനന്തോദയം സ്ക്കൂളിൽ നിന്നാണ് സാന്ദ്ര ഈ വിജയം കരസ്ഥമാക്കിയത്.ഭാവിയിൽ സിവിൽ സർവീസ് പരീക്ഷ എഴുതി ഐഎഎസ് എടുക്കാൻപരിശ്രമിക്കുമെന്ന് സാന്ദ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനോട് തുറന്നു പറഞ്ഞു   ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വത്സലകുമാരി വേണു വീട്ടിലെത്തി കുട്ടിയെ ആദരിച്ചു.


Comment As:

Comment (0)