*മഞ്ചേരി മെഡിക്കൽ കോളേജിൻ്റെ നവീകരണ പ്രവർത്തനം ഉടനാരംഭിക്കണം; ദിവസക്കൂലിക്കു ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം എത്രയും വേഗം വിതരണം ചെയ്യണം: ദേശീയ ജനതാ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി.
*മഞ്ചേരി മെഡിക്കൽ കോളേജിൻ്റെ നവീകരണ പ്രവർത്തനം ഉടനാരംഭിക്കണം; ദിവസക്കൂലിക്കു ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം എത്രയും വേഗം വിതരണം ചെയ്യണം: ദേശീയ ജനതാ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി*
മലപ്പുറം: ദുരവസ്ഥയിലായ മഞ്ചേരി മെഡിക്കൽ കോളേജിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൊടുത്തു തീർക്കാനുള്ള കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യണമെന്നും ദേശീയ ജനതാ പാർട്ടി മലപ്പുറം ജില്ലാക്കമ്മറ്റി
പാസാക്കിയ പ്രമേയത്തിൽ സർക്കാരിനോട് ആവിശ്യപ്പെട്ടു.
കുന്നുമ്മൽ മൗണ്ട് ടൂറിസ്റ്റ് ഹോം ഹാളിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ബാലൃഷ്ണൻ കൂട്ടിലങ്ങാടി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാദിഖ് സുഹൈൽ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്യാൻ പാർട്ടി തിരുമാനിച്ചു.
പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിതിൻ്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളുടെ വിവര ശേഖരിണത്തിന് ബാലകൃഷ്ണൻ കൂട്ടിലങ്ങാടിയെയും ധനസമാഹരണത്തിന് ജനാബ് ഇസാക്കുട്ടി സാഹിബിനെയും ഓണക്കോടി വാങ്ങുന്നതിന് യുവജനത ജില്ലാ പ്രസിഡണ്ട് വിജേഷ് മഞ്ചേരിയെയും
യോഗം ചുമതലപ്പെടുത്തി.
13 - ന് വെള്ളിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്ന ചടങ്ങിൽ ഓണക്കോടികൾ വിതരണം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് അറിയിച്ചു.
DKSSP സംസ്ഥാന പ്രസിഡണ്ട് എടക്കര ശശിശങ്കർ , യുവജനത ജില്ലാ പ്രസിഡണ്ട് വിജേഷ്, മഹിളാ ജനത ജില്ലാ പ്രസിഡണ്ട് ഖദീജ, സാജിത മഞ്ചേരി എന്നിവർ സംസാരിച്ചു.