കേരളത്തിൽ ആദ്യമായി മാധ്യമ രംഗത്ത് ട്രാൻസ്ജൻഡർ വനിതക്ക് ജോലി നൽകി കർമ്മ ന്യൂസ്. അഭിമാന നിമിഷമെന്ന്. ഫെറ .ബി. ഷംനാസ്

 

കൊച്ചി : കേരള മാധ്യമ രംഗത്ത്  ആദ്യ ട്രാൻസ്‌ജന്റർ നിയമനം നൽകി ചരിത്രം കുറിച്ചിരിക്കുകയാണ് കർമ്മ ന്യൂസ്‌.  ന്യൂസ്‌ ലീഡ് അറ്റെൻഡന്റ് എന്ന തസ്തികയിലാണ്  ട്രാൻസ്ജൻഡർ യുവതിയായ ഫെറ. ബി. ഷംനാസ് നിയമിച്ചത്. കർമ്മ ഓൺലൈൻ ന്യൂസ്‌
മാധ്യമം  സാറ്റലൈറ്റ് വർത്ത ചാനലായി മാറുന്നത്തിന്റെ ഭാഗമായി നടത്തിയ പുതിയ നിയമനങ്ങളിൽ ഇരുന്നൂറ്റി മുപ്പത്തൊന്നോളം വരുന്ന ജീവനക്കാർക്കൊപ്പമാണ്  ഫെറ യുടെ നിയമനം.കർമ ന്യൂസിന്റ എച്ച്. ആർ വിഭാഗം എംപ്ലോയ്മെന്റ്  സംവിധാനങ്ങൾ  ട്രാൻസ്‌ടെൻഡർ നിയമനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിയത്  പ്രശംസനീയമാണെന്നും, മാന്യതയുള്ള ജീവിതം ട്രാൻസജൻഡർ വിഭാഗത്തിൽപ്പെടുന്നവരുടെകൂടി ജന്മവകാശമാണെന്നും കർമ്മ ന്യൂസ്‌ സി. ഇ. ഒ    പി. ആർ.സോംദേവ് അറിയിച്ചു


Comment As:

Comment (0)