നിലീശ്വരത്ത് ക്ഷീര കർഷക സംഗമം നടത്തി

 


കാലടി: ക്ഷീരകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് തല ക്ഷീര കർഷ സംഗമം നീലീശ്വരം പാറയ്ക്ക ബിൽഡിംഗിൽ നടത്തി.

ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡംഗം അഡ്വ ചാർളി പോൾ സംഗമം ഉദ്ഘാടനം ചെയ്തു.
അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷതവഹിച്ചു.

പി.ഡി.ഡി.പി അനിമൽ ഫീഡ് ഡിവിഷൻ ജനറൽ മാനേജർ കെ.എം ജോൺ ക്ലാസ് നയിച്ചു.
ബെന്നി ജോസഫ്,  ,അഡ്വ സണ്ണി ഡേവീസ് ,
ഫ്രാൻസീസ് കല്ലൂക്കാരൻ, ഡെന്നീസ് കെ. പോൾ, വിൽസൺ വർഗ്ഗീസ്, പൗലോസ് മാണിക്കത്താൻ, ജോസ് കോനൂരാൻ തുടങ്ങിയവർ
പ്രസംഗിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത്
സെമിനാറിൽ പങ്കെടുത്ത ക്ഷീര കർഷകർക്ക് അഞ്ച് കിലോ കാലിത്തീറ്റ സൗജന്യമായി നല്കി.

 


Comment As:

Comment (0)