നല്ലില ജയഘോഷ് രാഷ്ട്രീയ ലോക് മോർച്ച (R L M ) കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി)
423
തിരുവനന്തപുരം: NDA ഘടക കക്ഷിയായ രാഷ്ട്രീയ ലോക്മോർച്ചയുടെ (RLM) ജില്ലാ ജനറൽ സെക്രട്ടറിയായി നല്ലില ജയഘോഷിനെ (കുണ്ടറ) പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
NCP യുവജന വിഭാഗം ജില്ലാ പ്രസിഡന്റായിരുന്ന നല്ലില ജയഘോഷ് നിലവിൽ ഫർണിച്ചർ മാനുഫാക്ചറേഴ്സ് മർച്ചന്റ്സ് അസ്സോസ്സിയേഷൻ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയും 'കാരുണ്യസ്പർശം' ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റുമാണ്.
കൊല്ലം ജില്ലയിൽ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായ ജയഘോഷ്
നവനീതം ചാരിറ്റബിൾ സൊസൈറ്റിയുടെ സംഘാടകരിൽ ഒരാളാണ്.
നല്ലില ജയഘോഷിന്റെ നിയമന വിവരം RLM സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ അറിയിച്ചത്.