പ്രകൃതിയെ മറന്നു കൊണ്ടുള്ള വികസനം നടപ്പിലാക്കരുത്, മന്ത്രി കെ.രാധാകൃഷ്ണൻ
തൃശ്ശൂർ:പ്രകൃതിയെ മറന്നു കൊണ്ടുള്ള ഒരു തരത്തിലുള്ള വികസന പ്രവർത്തനങ്ങളുംവിലങ്ങൻ കുന്നിൽ നടപ്പിലാക്കില്ലെന്ന് മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.മാനേജ്മെൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആറുകോടി രൂപ ചെലവ് വരുന്ന മാസ്റ്റർ പ്ലാൻ സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം, ഭരണഘടന വിഭാവനം ചെയ്തതുല്യനീതി നടപ്പിലായത് കൊറോണക്കാലത്താണ്. മൂ നുറ് കോടിയുടെ ഫ്ലാറ്റിലും പാവപ്പെട്ടവൻ്റെ കുടിലിലും കൊറോണ കയറി ചെന്നു. പ്രകൃതിയെ അറിഞ്ഞ് ജീവിക്കണമെന്ന വലിയ സന്ദേശമായിരുന്നു അത്. ഭൂപരിഷ്കരണവും വിദ്യാഭ്യാസ വിപ്ലവവും നാം കൈവരിച്ച വലിയ വികസന നേട്ടങ്ങൾ തന്നെയാണ്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ എ അദ്ധ്യക്ഷത വഹിച്ചു.' വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നു അദ്ദേഹം പറഞ്ഞു പഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത് കുമാർ പഞ്ചായത്ത് അംഗങ്ങളായ മോഹിനി, സോണി, വിലങ്ങൻ ട്രെക്കേഴ്സ് പ്രസിഡൻറ് വത്സ ഡേവിസ്, സെക്രട്ടറി ശശി കളരിയേൽ പി.ആർഒ .രവിന്ദ്രൻ കെ കെ ,ജോ സെക്രട്ടറി രാജിവ് ചിറ്റിലപ്പിള്ളി, ഡേവിഡ്, പി.ബി സജി വൻ, രാജിവൻ, ഡേവിസ് ചിറ്റിലപ്പള്ളി, രാമകൃഷ്ണൻ മാസ്റ്റർ, സുനിത രാജിവ് ,ബാബു, രാജേന്ദ്രൻ, എന്നിവർ പങ്കെടുത്തു.