1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തുന്നു

പതിച്ചുകിട്ടിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന വിധത്തില്‍ മാറ്റം വരുത്തുന്നതിനാണ് ഭേദഗതി. നിലവില്‍ താമസത്തിനും കൃഷിക്കും പതിച്ചുകിട്ടിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന കരട് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.

സാമൂഹിക അവസ്ഥയും പരിസ്ഥിതിയും പരിഗണിച്ചാണ് ഭൂപതിവ് ചട്ടം മാറ്റുന്നത്. ഇത് സംബന്ധിച്ച പഠനത്തിന് ചീഫ് സെക്രട്ടറി സമിതിയെ നിയോഗിച്ചു. നിയമ, റവന്യു സെക്രട്ടറിമാരും എ.ജിയുമടങ്ങുന്നതാണ് സമിതി


Comment As:

Comment (0)