യൂത്ത് കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷനും സ്ഥാനാർഥികൾക്ക് സ്വീകരണവും നൽകി.


കറുകുറ്റി : കറുകുറ്റി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യൂഡിഎഫ് സ്ഥാനർഥികൾക്ക് എടക്കുന്ന് ജംക്ഷനിൽ സ്വീകരണവും റോഡ് TV തുടർന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷനും നടത്തി. അങ്കമാലി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. കെ എസ് ഷാജി  ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ആന്റണി പാലാട്ടി അദ്ധ്യക്ഷത വഹിച്ചു.ഓഗസ്റ്റ് ഏഴിനാണ് തിരഞ്ഞെടുപ്പ്. ഇക്കുറി ഒരു ഭരണമാറ്റം ഉണ്ടാവുമെന്നും  അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയും ബാങ്കിന്റെ സദ്ഭരണത്തിനും വേണ്ടിയാണ് യു ഡി എഫ് സഹകാരികളോട് വോട്ട് അഭ്യർത്ഥിക്കുന്നതെന്നും യോഗത്തിൽ പറഞ്ഞു.മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജു വി തെക്കേക്കരയാണ് യു ഡി എഫ് പാനൽ നയിക്കുന്നത്. 
യുഡിഎഫ് അങ്കമാലി ചെയർമാൻ മാത്യു തോമസ് ഡിസിസി ജനറൽ സെക്രട്ടറി ഷൈജോ പറമ്പി കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം പ്രസിഡന്റ്‌ സിപി സെബാസ്റ്റ്യൻ ബ്ലോക്ക് വൈസ് പ്രസിഡന്റ്റുമാരായ കെ പി പോളി കെപി അയ്യപ്പൻ യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ്‌ ആന്റണി തോമസ് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷൈനി ജോർജ്ജ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക ശശികുമാർ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ ഷിജി ജോയി റാണി പോളി യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രെട്ടറിമാരായ ഡോൺ പടുവാൻ ഡൈമിസ് ഡേവീസ് ജസ്റ്റിൻ ജോസ് ജോജി കല്ലൂക്കാരൻ ജെയ്‌സൺ വിതയത്തിൽ ജോയ് സി എ ബാബു മണിയംകുഴി ജോസ് പോൾ ജിഷ്ണു ഷാജി അനീഷ് ചീനി ജിജോ മണിയംകുഴി ജെയ്‌സൺ മഞ്ഞളി തുടങ്ങിയവർ പ്രസംഗിച്ചു.


Comment As:

Comment (0)